kozhikode local

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി അവകാശപത്രിക ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കോഴിക്കോട്: കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ ജില്ലാ കലക്ടര്‍ യു വി ജോസിസിന് വിദ്യാര്‍ഥി അവകാശ പത്രിക സമര്‍പ്പിച്ചു.
ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക, അക്കാദമിക് കലണ്ടര്‍ പാലിക്കാത്ത യൂനിവേഴ്‌സിറ്റികള്‍ക്കെതി രേ നടപടി സ്വീകരിക്കുക, മെഡിക്കല്‍ രംഗത്തെ ഉയര്‍ന്ന ഫീസ് വെട്ടിക്കുറക്കുക, റാഗിങ് സെല്‍ രൂപീകരിക്കുക, ലഹരി ഉപയോഗം തടയുന്ന സമിതി രൂപീകരിക്കുക, മത സ്വാതന്ത്ര്യം ഉറപ്പ് വരുത്തുക, ആര്‍എസ്എസിന്റെ ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കുന്ന സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങി  25ലധികം ആവശ്യങ്ങളാണ് വിദ്യാര്‍ഥി അവകാശ പത്രികയിലൂടെ കാംപസ് ഫ്രണ്ട് ഉന്നയിച്ചിട്ടുള്ളത്.
2018-19 അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളില്‍ കാംപസ് ഫ്രണ്ട് അവകാശ പത്രികയില്‍ ഉന്നയിച്ചിട്ടുള്ള ആവിശ്യങ്ങള്‍ ഉള്‍പെടുത്തണമെന്ന് ആവിശ്യപ്പെട്ടാണ് പത്രികാ സമര്‍പ്പണം .കാംപസ് ഫ്രണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി നസീഫ് അഹ്മദ്, ജില്ലാ കമ്മിറ്റി അംഗം മുക്‌സിദ് കാരന്തൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it