കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന് തുടക്കം

കണ്ണൂര്‍: നീതിയാണ് നിലപാട് എന്ന മുദ്രാവാക്യത്തില്‍ ഈ അക്കാദമിക വര്‍ഷത്തെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിന് തുടക്കമായി.
കണ്ണൂര്‍ ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂനിറ്റ് സെക്രട്ടറി ജാബിറിന് ആദ്യ മെംബര്‍ഷിപ്പ് വിതരണം ചെയ്തു സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉദ്ഘാടനം നിര്‍വഹിച്ചു. 11ാം വര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുന്ന കാംപസ് ഫ്രണ്ട് കേവലമായ ഒരാള്‍ക്കൂട്ടമല്ലെന്നും നിലപാടുള്ള വിദ്യാര്‍ഥിമുന്നേറ്റമാണെന്നും സി എ റഊഫ് പറഞ്ഞു.
കാംപസുകളില്‍ ജനാധിപത്യം ഉറപ്പുവരുത്താനും ക്രിയാത്മക സമരമുറകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും കാംപസ് ഫ്രണ്ടിന് പത്തു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. വിദ്യാര്‍ഥിയുടെ നിലപാടുകളെ കക്ഷിരാഷ്ട്രീയക്കാര്‍ വീതം വച്ചെടുത്തപ്പോള്‍ കാംപസ് ഫ്രണ്ട് നേരിന്റെ പക്ഷത്ത് ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് രിഫ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഉനൈസ്, ജില്ലാ കമ്മിറ്റിയംഗം മുഹ്‌സിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it