Flash News

കാംപസ് ഫ്രണ്ട് പ്രതിഷേധ കൂട്ടായ്മ ഇന്ന് ശംഖുമുഖത്ത്

തിരുവനന്തപുരം: രാജ്യത്ത് സംഘപരിവാര ഫാഷിസ്റ്റുകളുടെ അതിക്രമങ്ങളും വര്‍ഗീയവല്‍ക്കരണവും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്കുള്ളതാണ്; ഫാഷിസം പുറത്തുപോവുക എന്ന മുദ്രാവാക്യവുമായി കാംപസ് ഫ്രണ്ട് വിദ്യാര്‍ഥികള്‍ കലഹിക്കുന്നു എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരം ശംഖുമുഖത്താണ് പരിപാടി. രാഷ്ട്രപിതാവ് ഗാന്ധിയെ കൊന്ന ഗോഡ്‌െസയെ പൂജിക്കുന്നവര്‍ രാജ്യസ്‌നേഹികളായി അവതരിക്കുകയാണ് ചെയ്യുന്നത്.
പരമോന്നത നീതിപീഠം ഏറെ പഴികേള്‍ക്കേണ്ടിവന്ന അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ അനുസ്മരിച്ചതിന്റെ പേരില്‍ കോലാഹലമുണ്ടാക്കിയാണ് കനയ്യയെയും ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തത്. സമാന വിഷയത്തില്‍ പ്രതിഷേധിച്ച എസ് എ ആര്‍ ഗിലാനിയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടി.
മാസങ്ങള്‍ക്കു മുമ്പാണ് രോഹിത് വെമുല താന്‍ നേരിട്ട പീഡനങ്ങളില്‍ മനംനൊന്ത് ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയത്. അനുദിനം അധീശത്വം നേടുന്ന ബ്രാഹ്മണ വ്യവസ്ഥിതിയുടെ ഇരകളാണ് ഇവരെല്ലാവരും. ഇവരോട് ഐക്യപ്പെടേണ്ടത് വിദ്യാര്‍ഥികളാണെന്ന തിരിച്ചറിവിലാണ് കാംപസ് ഫ്രണ്ട് വിദ്യാര്‍ഥികള്‍ കലഹിക്കുന്നു എന്ന പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സമരരീതികളുമായി നടത്തുന്ന പരിപാടിയില്‍ നിരവധി സാംസ്‌കാരികപ്രവര്‍ത്തകര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it