Kottayam Local

കാംപസ് ഫ്രണ്ട് പ്രകടനം നടത്തി



കാഞ്ഞിരപ്പള്ളി: അനീതിക്കെതിരേ കലാപമുയര്‍ത്തുക, ഫാസിസത്തിനെതിരേ വിദ്യാര്‍ഥി ജാഥ എന്ന മുദ്രാവാക്യവുമായി കാംപസ് ഫ്രണ്ട് കാഞ്ഞിരപ്പള്ളി ഏരിയായുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഭരണഘടനയ്ക്ക് പോലും വെല്ലുവിളി ഉയര്‍ത്തി ബ്രാഹ്്മണ ഫാഷിസം ഭീകരതാണ്ഡവമാടുമ്പോള്‍ പൊതുബോധം മൗനത്തിലാണ്. ഈയൊരു അസ്വസ്ഥതയില്‍ അനീതിക്കെതിരേ കലാപമുയര്‍ത്തുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാംപസ് ഫ്രണ്ട് പ്രതിഷേധപ്രകടനം നടത്തിയത്. ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം സ്വകാര്യബസ് സ്റ്റാന്റ് ചുറ്റി കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സമാപിച്ചു. സമാപനത്തേടനുബന്ധിച്ച് നടന്ന പരിപാടിയില്‍ കാംപസ് ഫ്രണ്ട് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റിയംഗം നിസാം പായിപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സുഹൈല്‍ സുബൈര്‍, കാംപസ് ഫ്രണ്ട് കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, സെക്രട്ടറി അജ്മല്‍ ഷാജി സംസാരിച്ചു.
Next Story

RELATED STORIES

Share it