Idukki local

കാംപസ് ഫ്രണ്ട് ജില്ലാ പ്രതിനിധി സഭ സംഘടിപ്പിച്ചു

തൊടുപുഴ: വിപ്ലവത്തിന്റെ വിദ്യാര്‍ഥിപക്ഷം ചേരുക എന്ന മുദ്രാവാക്യത്തില്‍ കാംപസ് ഫ്രണ്ട് ഇടുക്കി ജില്ലാ പ്രതിനിധി സഭ തൊടുപുഴയില്‍ സംഘടിപ്പിച്ചു. കംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് കാലത്ത് വിദ്യാര്‍ഥികള്‍ ജാഗ്രതരാകണമെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എസ്എഫ്‌ഐ പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും കാംപസുകളിലും തെരുവുകളിലും മുസ്്‌ലിം വിരുദ്ദതയുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രീം കാംപസ് എന്ന വിഷയത്തെ ആസ്പദമാക്കി കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീം ക്ലാസ് നയിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസ്്‌ലം വി റസാഖ് അധ്യക്ഷത വഹിച്ചു. 2018-19 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് അസ്്‌ലം വി റസാഖ്, ജില്ലാ ജനറല്‍ സെക്രട്ടറി അമീന്‍ ഇബ്‌നു അസീസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായി നൗഫ പി എമ്മിനെയും ഷമ്മാസ് തൂക്കുപാലത്തിനെയും തിരഞ്ഞെടുത്തു. ജില്ലാ ജോയിന്‍ സെക്രട്ടറിമാരായി ഫൗസിയ നവാസിനെയും അന്‍സല്‍ അനസിനെയും ജില്ലാ ഖജാഞ്ചിയുമായി അമീന്‍ കരീമിനെയും ഫൈസല്‍ തൊടുപുഴ, ഫാത്തിമ ത്വയ്യിബ്, അദ്‌നാന്‍ ഷാഫി, അമീര്‍ ഷാ, അന്‍സാര്‍ തൂക്കുപാലം എന്നിവരെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം റിയാസ് സി എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷംനാസ്, അല്‍ അസ്ഹര്‍ കോളജ് യൂനിറ്റ് സെക്രട്ടറി ഫൈസല്‍, ജില്ലാ സെക്രട്ടറി അമീന്‍ അസീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it