Flash News

കാംപസ് ഫ്രണ്ട് കാംപസ് ഡേ വിപുലമായി ആഘോഷിച്ചു



കോഴിക്കോട്: നവംബര്‍ ഏഴ് കാംപസ് ഡേയോട് അനുബന്ധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാനത്തെ കാംപസുകളില്‍ കാംപസ് ദിനാഘോഷങ്ങളും പതാക ഉയര്‍ത്തലും സംഘടിപ്പിച്ചു. വിവിധ കോളജുകളില്‍ മധുര വിതരണം, കാംപസ് ടോക്ക് എന്നിവ നടത്തി. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ പതാക ഉയര്‍ത്തി. ഹിന്ദുത്വ ഫാഷിസം നുണ പ്രചാരണത്തിലൂടെ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. നീതിക്കു വേണ്ടി സംസാരിക്കുന്നവരെയും ഫാഷിസത്തെ തുറന്നുകാട്ടുന്നവരെയും കൊലപ്പെടുത്തിയും ക്രൂരമായ അക്രമണത്തിലൂടെയും രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണു സംഘപരിവാരം. നീതിയുടെ പക്ഷത്തു നിന്നു ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കാംപസ് ഡേ സന്ദേശത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ പറഞ്ഞു.   ദേശീയ പ്രസിഡന്റ് പി വി ശുഹൈബ്, ദേശീയ സെക്രട്ടറി ടി സി നിബ്രാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ പി കെ സലീം, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന ട്രഷറര്‍ അല്‍ബിലാല്‍, സംസ്ഥാന സെക്രട്ടറിമാരായ സി പി അജ്മല്‍, മുഹമ്മദ് റിഫ, സംസ്ഥാന ഉപാധ്യക്ഷ ഹസ്‌ന ഫെബിന്‍, സംസ്ഥാന സമിതി അംഗങ്ങളായ ഷിഹാദ് കാളത്തോട്, മുസമ്മില്‍, ഷഫീഖ് എന്നിവരും വിവിധ കാംപസുകളില്‍ ജില്ല, ഏരിയ ഭാരവാഹികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it