Idukki local

കാംപസ് അതിക്രമങ്ങള്‍ അനുവദിക്കില്ല : മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍



തൊടുപുഴ: കോളജ് കാംപസുകളില്‍ യാതൊരുവിധ അതിക്രമങ്ങളും അനുവദിക്കിെല്ലന്ന് കേരള പ്രൈവറ്റ് എയ്ഡഡ് കോളജ് മാനേജ്‌മെന്റ്‌സ് അസ്സോസിയേഷന്‍ പൊതുയോഗം പ്രഖ്യാപിച്ചു. ശാന്തമായ അന്തരീക്ഷവും ഉന്നതമായ പഠനനിലവാരവും മികച്ച അച്ചടക്കവുമുള്ള കോളജുകളില്‍ കടന്നുകയറി ഭീഷണിയും അക്രമവും അരാജകത്വവും സൃഷ്ടിച്ച്  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധ്വംസക ശക്തികളെ വച്ചു പൊറുപ്പിക്കില്ലെന്നും യോഗം വ്യക്തമാക്കി.ഇക്കാര്യത്തില്‍ പിടിഎ ജാഗ്രത പുലര്‍ത്തണമെന്നും യോഗം നിര്‍ദേശിച്ചു. കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് ആശ്രയിക്കുന്ന എയ്ഡഡ് കോളജുകളിലെ മുഴുവന്‍ അധ്യാപക-അനധ്യാപക ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം സാധാക്കാരായ വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും ഇത് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it