ernakulam local

കാംപസ്ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



ആലുവ: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആര്‍എസ്്എസ്് ക്യാംപിന് സര്‍ക്കാര്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് കാംപസ്ഫ്രണ്ട് എസ്പി ഓഫിസിലേക്ക് മാര്‍ച്ചു നടത്തി. ജില്ലാ പ്രസിഡന്റ് സി എം ഫസല്‍, ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍സലീം അടക്കമുളള പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. പ്രവര്‍ത്തകരും പോലിസും തമ്മിലുള്ള ഉന്തും തള്ളുമുണ്ടായത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലീം ഉദ്്്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ആയുധ പരിശീലനം നടത്തുകയും അതിനായി അറിവിന്റെ കേന്ദ്രങ്ങളായ സ്‌കൂളുകളെതന്നെ തിരഞ്ഞെടുക്കുന്ന സംഘപരിവാര നീക്കം അനുവദിച്ചു കൂടാനാവാത്തതാണന്നു അദ്ദേഹം പറഞ്ഞു. പോലിസിന് കാംപുകള്‍ തടയാന്‍ ആര്‍ജവമില്ലെങ്കില്‍ കാംപസ്ഫ്രണ്ട് കാംപുകള്‍ തടഞ്ഞുകാണിച്ചു തരാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളും കാംപസുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ല എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ ആര്‍എസ്്എസിനു ക്യാംപ് നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ ഒത്താശ ചെയ്യുന്നത്. അടുത്തകാലത്ത് ആര്‍എസ്എസ് പ്രതികളായ അനന്ദു, മുഹസിന്‍, കൊടിഞ്ഞി ഫൈസല്‍, കാസര്‍കോഡ് റിയാസ് മൗലവി തുടങ്ങിയ 4 കൊലപാതകങ്ങളെ കൂടെ കൂട്ടിവായിച്ചാല്‍ ഇത്തരം കാംപുകള്‍ കൊണ്ടുള്ള ആര്‍എസ്എസ് ലക്ഷ്യം കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നു വ്യക്തമാണ്.  രാജ്യത്തിന്റെ തന്നെ കാന്‍സറായ ആര്‍എസ്്എസ്സിനു ചുക്കാന്‍ പിടിക്കുന്ന നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്ന് വരുന്നത്. ഇതിനെതിരേ മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ എല്ലാം തന്നെ മൗനം പാലിക്കുമ്പോള്‍ കണ്ടില്ലന്ന് നടിക്കുവാന്‍ കാംപസ്ഫ്രണ്ട് തയ്യാറല്ല. മാര്‍ച്ചിന് സി എം ഫസല്‍, ആരിഫ്, ഫായിസ് പി എം, ബിലാല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it