കാംപസുകളില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതില്‍ യോജിപ്പില്ല: മന്ത്രി

തിരുവനന്തപുരം: കാംപസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്.

കേരളത്തില്‍ ഒരിടത്തും ഇങ്ങനെയൊരു സമ്പ്രദായമില്ല. കേരളത്തിലെ കാംപസുകളില്‍ അങ്ങനെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിദ്യാര്‍ഥികള്‍ ഒരുമിച്ചിരിക്കുന്നതിനോട് വ്യക്തിപരമായും വിദ്യാഭ്യാസമന്ത്രിയെന്ന നിലയിലും തനിക്കു യോജിപ്പില്ല. ലിംഗവിവേചനമായി ഇതിനെ കാണാന്‍ കഴിയില്ല. കുട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഷ്ടമാണെങ്കില്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാം. ഫാറൂഖ് കോളജിലെ കാര്യങ്ങളെക്കുറിച്ച് അറിയില്ല. ഇതുസംബന്ധിച്ച് ഫാറൂഖ് കോളജ് മാനേജ്‌മെന്റില്‍നിന്നു പരാതി ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it