malappuram local

കാംപസില്‍ ഗുഹ കണ്ടെത്തി; വിശകലനത്തിന് ശേഷം നടപടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയില്‍ ഗുഹ കണ്ടെത്തി. മൂന്ന് മീറ്ററോളം താഴ്ചയിലാണ് ഗുഹാമുഖം. വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍, പ്രോവൈസ് ചാന്‍സലര്‍ ഡോ.പി മോഹന്‍ എന്നിവര്‍ ഗുഹ സന്ദര്‍ശിച്ചു നല്‍കിയ നിര്‍ദേശപ്രകാരം യൂനിവേഴ്‌സിറ്റി എഞ്ചിനീയര്‍ കെ കെ അബ്ദുല്‍ നാസര്‍, ജിയോളജിസ്റ്റ് രജീഷ് ഉമ്മളത്ത്, ചരിത്രപഠന വകുപ്പ് മേധാവി ഡോ.പി ശിവദാസന്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് വിശകലനം നടത്തി.
വെട്ടുകല്ല് രൂപപ്പെടുന്നതിനിടയില്‍ മണ്ണിനടിയില്‍ രൂപപ്പെടുന്ന വായു അറകളില്‍പ്പെടുന്നവയാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ക്വാര്‍ട്ടേസുകള്‍ ഉള്ളതിനാല്‍ സുരക്ഷ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it