കസ്റ്റഡി മര്‍ദ്ദനക്കേസ്: ഐപിഎസ് ഉദ്യോഗസ്ഥന് തടവ്

ജയ്പൂര്‍: പതിനഞ്ച് വര്‍ഷം പഴക്കമുള്ള കസ്റ്റഡി പീഡനക്കേസില്‍ രാജസ്ഥാനിലെ ഐപിഎസ് ഉദ്യോസ്ഥന് രണ്ട് വര്‍ഷം തടവ്. മതവികാരം വ്രണപ്പെടുത്തി എന്ന അരോപണത്തില്‍ പിടിയിലായ മൂന്നുപേരെ കസ്റ്റഡിയില്‍ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ എസ് എന്‍ കിന്‍ചിയെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. സംഭവം നടക്കുന്ന 2000 ത്തില്‍ രാജ്‌സാമന്ദ് എസ്പി ആയിരുന്ന കിന്‍ചി നിലവില്‍ പോലിസ് സിഐഡി വിഭാഗം ഡിഐജിയാണ്.
മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റുചെയ്ത രമേഷ് ചന്ദ്ര താന്‍ങ്ക്, രമേഷ് ചപ്പലോട്ട്, ഭഗവതിലാന്‍ എന്നിവരെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായാണ് പരാതി. മര്‍ദ്ദനം നടന്നതായി മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചു തുടര്‍ന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. ഇതിന്‍ മേലാണ് ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തിനുശേഷം ശിക്ഷാനടപടിയെന്ന് അഭിഭാഷകന്‍ എസ് എന്‍ ലാധ പറഞ്ഞു.
അതേ സമയം വിധിക്കുമേല്‍ അപ്പീല്‍ നല്‍കുമെന്ന് ഉദ്യോഗസ്ഥന്റെ അഭിഭാഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it