കസ്റ്റഡി മരണം: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു ചെന്നിത്തല

തിരുവനന്തപുരം: ഗൃഹനാഥന്‍  ആത്മഹത്യ  ചെയ്ത കേസില്‍ വരാപ്പുഴ പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് പോലിസ് മര്‍ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പോലിസ്  ഉദ്യേഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ഈ ഭരണത്തില്‍ കസ്റ്റഡിമരണങ്ങള്‍  തുടര്‍ക്കഥയാണെന്നും പോലിസ് പിടിക്കുന്നവരൊന്നും  ജീവനോടെ തിരിച്ച് വരാറില്ലെന്നുമുള്ളത് ഈ ഭരണത്തില്‍ നിത്യ സംഭവമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഡിജിപി എറണാകുളം റെയ്ഞ്ച് ഐജിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it