palakkad local

കസ്റ്റഡി മരണം; കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു

പാലക്കാട്: മനുഷ്യാവകാശ ലംഘനങ്ങളുടെ മൂന്നാം വാര്‍ഷികമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നും കസ്റ്റഡിമരണങ്ങളും ബാലപീഡനങ്ങളും തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും കേരളകോണ്‍ഗ്രസ് (എം) നേതാവ് തോമസ്ഉണ്ണിയാടന്‍.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ടിജോ തോമസിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ജോബി  ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, അഡ്വ. കുശലകുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വേണുഗോപാല്‍, ഫൈസല്‍, കെ എം വര്‍ഗീസ്, എം പി തബി, കെ ശിവരാജേഷ്, തോമസ് ജേക്കബ്, സന്തോഷ് കാഞ്ഞിരപ്പാറ സംസാരിച്ചു.
Next Story

RELATED STORIES

Share it