Flash News

കസ്റ്റഡി മരണം: എ വി ജോര്‍ജിന്റെ കാര്യത്തില്‍ നിയമോപദേശം തേടി

കസ്റ്റഡി മരണം: എ വി ജോര്‍ജിന്റെ കാര്യത്തില്‍ നിയമോപദേശം തേടി
X

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണ സംഘം ഡിജിപിയോട് നിയമോപദേശം തേടി. മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരായ നടപടി സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. അതേസമയം, ഫയല്‍ ഇതുവരെ ലഭിച്ചില്ലെന്ന് ഡിജിപി ഓഫിസ് വ്യക്തമാക്കി. അന്വേഷണ സംഘം ഫോണില്‍ മാത്രമാണ് സംസാരിച്ചത്. ഇക്കാര്യത്തില്‍ മനപൂര്‍വ്വം വൈകിപ്പിക്കല്‍ ഉണ്ടായിട്ടില്ലെന്നും മൂന്ന് ദിവസത്തിനകം നിയോപദേശം നല്‍കുമെന്നും ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി.

എ വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ്(ആര്‍ടിഎഫ്) അംഗങ്ങളാണ് വീടാക്രമണത്തിന്റെ പേരില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും പോലിസ് വാഹനത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്നുമാണ് ആരോപണം. ഇതേ തുടര്‍ന്ന് ആര്‍ടിഎഫ് അംഗങ്ങള്‍ക്കെതിരേ കേസെടുക്കുകയും ആര്‍ടിഎഫ് പിരിച്ചുവിടുകയും ചെയ്തിരുന്നു. എ വി ജോര്‍ജിനെ സ്ഥലം മാറ്റുകയും ചെയ്തു. ആര്‍ടിഎഫ് എ വി ജോര്‍ജിന്റെ സ്വകാര്യ സേന പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
Next Story

RELATED STORIES

Share it