Flash News

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് അല്ല വീടു കയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് അല്ല വീടു കയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍
X


വരാപ്പുഴ:  പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത് അല്ല തങ്ങളുടെ വീടുകയറി ആക്രമിച്ചതെന്ന്  വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്റെ വെളിപ്പെടുത്തല്‍. മരിച്ച ശ്രീജിത്തിന്റെയോ സഹോദരന്‍ സജിത്തോ അല്ല, ദേവസ്വം പാടത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്ത് ആണ് വിട്ടില്‍ കയറി ബഹളമുണ്ടാക്കിയതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞു. മരിച്ച ശ്രീജിത്തിനെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും തന്റെ സുഹൃത്താണെന്നും വിനീഷ് പറഞ്ഞു.
പതിനാല് പേരാണ് തന്റെ വീട്ടില്‍ കയറി ബഹളമുണ്ടാക്കിയത്. ഇതില്‍ കണ്ടാലറിയാവുന്ന ആറുപേരുടെ പേരാണ് പോലിസിന് നല്‍കിയത്. ഇതില്‍ മരിച്ച ശ്രീജിത്തോ സജിത്തോ ഇല്ലെന്നും വിനീഷ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it