Flash News

കസ്റ്റംസ് മോഷണം: ഹവില്‍ദാര്‍ക്ക് എതിരേ വകുപ്പുതല നടപടിയുണ്ടാവും



കൊണ്ടോട്ടി: ഗള്‍ഫ് യാത്രക്കാരന്‍ മറന്നുവച്ച സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ കസ്റ്റംസ് ഹവില്‍ദാര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടായേക്കും. കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസ് ഹവില്‍ദാര്‍ ആലുവ സ്വദേശി അബ്ദുല്‍ കരീമിനെ അറസറ്റിലായ ഉടനെ  അന്വേഷണ വിധേയമായി ഡെപ്യൂട്ടി കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിക്കെതിരേ വകുപ്പുതലത്തിലുള്ള അന്വേഷണത്തിനു ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും. രണ്ടു ദിവസത്തെ അവധിയായതിനാല്‍ കസ്റ്റംസ് കമീഷണര്‍ തിങ്കളാഴ്ചയാണ് ഓഫിസിലെത്തുക. കോടതിയില്‍ നിന്നുള്ള റിപോര്‍ട്ട് അടക്കം പരിശോധിച്ചതിനു ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം യാത്രക്കാരന്‍ മറന്നുവച്ച 25 ഗ്രാമിന്റെ മാല മോഷ്ടിച്ച സംഭവത്തിനാണു ഹവില്‍ദാര്‍ അറസ്റ്റിലായിരിക്കുന്നത്. കരിപ്പൂരില്‍ കസ്റ്റംസ് ജീവനക്കാരന്‍ മോഷണക്കേസില്‍ പിടിയിലായവുന്നത് ഇത് ആദ്യ സംഭവമാണ്. കോഴിക്കോട് കക്കട്ടില്‍ സ്വദേശി കുഞ്ഞിരാമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Next Story

RELATED STORIES

Share it