കസ്തൂരി രംഗന്‍ജനവാസമേഖല ഒഴിവാക്കുന്നത്

അപ്രായോഗികം: കേന്ദ്രംന്യൂഡല്‍ഹി: പരിസ്ഥിതി ലോല മേഖല കണക്കാക്കുന്നതില്‍ വില്ലേജെന്ന അടിസ്ഥാന ഘടകത്തില്‍ നിന്ന് ജനവാസമേഖലയെ ഒഴിവാക്കുന്നത് അപ്രായോഗികമാണന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. കസ്തൂരി രംഗന്‍ കരട് വിജ്ഞാ്പനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.   കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ റിപോര്‍ട്ടിനേക്കാള്‍ 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കിയാണ് കേരളം പുതിയ റിപോര്‍ട്ട് തയ്യാറാക്കിയത്.
അടിസ്ഥാന ഘടകമായ വില്ലേജുകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി തയ്യാറാക്കിയ റിപോര്‍ട്ട് നടപ്പാക്കുന്നതിന് പ്രയാസമുണ്ടെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ അടിസ്ഥാന ഘടകമായ വില്ലേജിന് മാറ്റം വരുത്തിയിട്ടില്ല.
വിജ്ഞാപനം നടപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മന്ത്രാലയത്തിന്റെത്.
അതേസമയം, കേരളം തയ്യറാക്കിയ റിപോര്‍ട്ടും വിശദീകരണവും ഉടന്‍ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. മറ്റു പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ എല്ലാം റിപോര്‍ട്ട്് സമര്‍പ്പിച്ച് കഴിഞ്ഞു.  പ്രദേശങ്ങള്‍ ഒഴിവാക്കിയതിലുള്ള വിശദീകരണവും റിപോര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it