Flash News

കസ്തൂരിരംഗന്‍ റിപോര്‍ട്ട് : ഗ്രാമങ്ങള്‍ക്കുള്ളില്‍ വേറെ പരിസ്ഥിതിലോല പ്രദേശം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

കസ്തൂരിരംഗന്‍ റിപോര്‍ട്ട് : ഗ്രാമങ്ങള്‍ക്കുള്ളില്‍ വേറെ പരിസ്ഥിതിലോല പ്രദേശം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം
X
western-ghats

ന്യൂഡല്‍ഹി : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപോര്‍ട്ട് ശിപാര്‍ശകളില്‍ ഇഎസ്എ നിര്‍ണയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഗ്രാമം തന്നെയാണെന്ന്് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഗ്രാമങ്ങള്‍ക്കുള്ളില്‍ വേറെ പരിസ്ഥിതിലോല പ്രദേശം അനുവദിക്കാനാവില്ലെന്നും ഗ്രാമങ്ങളുടെ അടിസ്ഥാനത്തിലേ ഇഎസ്എ അനുവദിക്കാനാവൂ എന്നും മന്ത്രാലയം അറിയിച്ചു.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനമേഖലയുടെ ഡിജിറ്റല്‍ മാപ്പ്് നല്‍കണമെന്ന് മന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വാദം അംഗീകരിച്ചാല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതേ ആവശ്യവുമായി മുന്നോട്ടു വരാനിടയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.[related]ഗ്രാമങ്ങള്‍ക്കുള്ളില്‍ പ്രത്യേക പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തിന്് തിരിച്ചടിയായാണ് മന്ത്രാലയത്തിന്റെ നിലപാട് വ്യാഖ്യാനിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it