Flash News

കസൂരിയുടെ പുസ്തക പ്രകാശനം : സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ കരിയോയില്‍ പ്രയോഗം

മുംബൈ: പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനായ മുന്‍ ബി.ജെ.പി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ഒരുസംഘം കരിയോയില്‍ ഒഴിച്ചു. പുസ്തക പ്രകാശനച്ചടങ്ങ്് നടത്താന്‍ സമ്മതിക്കില്ലെന്ന് ശിവസേന കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നും 'നൈദര്‍ എ ഹാക്ക് നോര്‍ എ ഡവ്: ആന്‍ ഇന്‍സൈഡേര്‍സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ പങ്കെടുക്കുമെന്ന് കുല്‍ക്കര്‍ണി അറിയിച്ചു. കുല്‍ക്കര്‍ണി ചെയര്‍മാനായ മുംബൈ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് മുംബൈയില്‍ നെഹ്‌റു പ്ലാനിറ്റോറിയത്തില്‍ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്്.
പ്രകാശനം ചെയ്യുന്ന ചടങ്ങ് നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കാണിച്ച് ശിവസേന പ്ലാനറ്റോറിയം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. കസൂരി തീവ്രവാദികളെ സഹായിക്കുന്നുവെന്നാണ് ശിവസേനയുടെ ആരോപണം.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ലാഹോറിലെ മുറീദില്‍ ഇന്ത്യ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മകെയ്ന്‍ കൂടിക്കാഴ്ചയ്ക്കിടെ കസൂരിയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
പാകിസ്താന്‍ കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ നടത്തുന്നതിനെതിരെ ശിവസേന രംഗത്തു വന്നതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പൂനെയിലെ നടത്താനിരുന്ന അതിഫ് അസ്‌ലത്തിന്റെ കണ്‍സര്‍ട്ട് ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it