Districts

കഷ്ടപ്പാടുകള്‍ക്കിടയിലും സുഹറാബി മറന്നില്ല സത്യസന്ധതയുടെ വില

കണ്ണൂര്‍: ഗുരുതരാവസ്ഥയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാവാനുള്ള ബന്ധുവിനു നല്‍കാന്‍ പണം കടം വാങ്ങാന്‍ പോവുമ്പോഴായിരുന്നു സുഹറാബിയുടെ വഴിയില്‍ പണപ്പൊതി വീണുകിടന്നത്. 10,000 രൂപ കടം വാങ്ങാന്‍ പോവുകയായിരുന്നു സുഹറാബി. വീണുകിട്ടിയ പൊതിയിലുണ്ടായിരുന്നത് 22,500 രൂപ. പക്ഷേ, ജീവിതവഴിയിലെ കഷ്ടപ്പാടുകള്‍ക്കും വീണുകിട്ടിയ പണപ്പൊതിക്കും ഈ വീട്ടമ്മയുടെ സത്യസന്ധതയെ കീഴടക്കാനായില്ല. പണപ്പൊതിയുമായി നേരെ പോലിസ് സ്‌റ്റേഷനിലെത്തി കൈമാറി. പിന്നീട് പണം കടംവാങ്ങാന്‍ ആളെ തേടിയിറങ്ങി.
സത്യസന്ധതതന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം എന്നു വിശ്വസിക്കുക മാത്രമല്ല, അത് പ്രവൃത്തിയില്‍ തെളിയിക്കുകകൂടി ചെയ്തിരിക്കുകയാണു പയ്യന്നൂര്‍ തായിനേരി അഫ്‌റ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുറ്റൂര്‍ ഇല്ലത്ത് കെ സുഹറാബി. മൂരിക്കൊവ്വല്‍ സ്വദേശിനി സുഹറയും കുടുംബവും 10 വര്‍ഷമായി വാടക ക്വാര്‍ട്ടേഴ്‌സിലാണു താമസം. ഭര്‍ത്താവ് ഉമറിന് ഡ്രൈവര്‍ ജോലി ചെയ്തുകിട്ടുന്ന വരുമാനമാണു പ്രാരാബ്ധമുള്ള ഈ കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗം.
ആറു മക്കളാണ് ഇവര്‍ക്ക്. ഒരാളൊഴികെ എല്ലാവരും വിദ്യാര്‍ഥികള്‍. മൂത്ത മകള്‍ ഉമൈറയുടെ ഭര്‍തൃമാതാവ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കാന്‍ 10,000 രൂപ വേണമെന്നു മകള്‍ വിളിച്ചുപറഞ്ഞിരുന്നു. പയ്യന്നൂര്‍ ബിഇഎം എല്‍പി സ്‌കൂളിലെ മദര്‍ പിടിഎ പ്രസിഡന്റ് കൂടിയായ സുഹറാബി സ്‌കൂളിലെ പ്രധാനാധ്യാപികയോടു പണം കടംചോദിക്കാന്‍ തീരുമാനിച്ചു. മകള്‍ മുനീറയെയും കൂട്ടി സ്‌കൂളിലേക്കു പോകവെയാണ് ടൗണിലെ ഓവുചാലില്‍നിന്നു പണം കളഞ്ഞുകിട്ടിയത്.
സുഹറാബി അതെടുത്ത് അടുത്തുള്ള കടയില്‍ക്കയറി കടയുടമയുടെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു.ഇതിനിടയിലാണ് പണം നഷ്ടപ്പെട്ട ഉടുമ്പന്തല മാടക്കാലിലെ കൂലേരി പടിഞ്ഞാറെ വീട്ടില്‍ പത്മരാജന്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്.
Next Story

RELATED STORIES

Share it