Flash News

കശ്മീര്‍ സ്വയംഭരണ ആവശ്യവുമായി ഉമര്‍ അബ്ദുല്ല

കശ്മീര്‍ സ്വയംഭരണ ആവശ്യവുമായി ഉമര്‍ അബ്ദുല്ല
X


ശ്രീനഗര്‍: കശ്മീരില്‍ സ്വയംഭരണ ആവശ്യവുമായി ജമ്മുകശ്മീര്‍ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി). കശ്മീരിന് സ്വയംഭരണം വേണമെന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്ര്‌സതാവനയെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെയാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ പ്രതികരണം. ഈ വിഷയത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കണമെന്നും പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 15 വര്‍ഷത്തിനുശേഷമാണ് പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനം നടക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്കുശേഷം കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന ഏറ്റവും വലിയ മുഖ്യധാരാ പാര്‍ട്ടി സമ്മേളനമാണിത്.
തങ്ങളുടെ സ്വയംഭരണം തിരിച്ചുവേണമെന്ന് പാര്‍ട്ടി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സാണ് കശ്മീരിന്റെ സ്വയംഭരണം എടുത്തുകളഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതെസമയം ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍തന്നെയുള്ള സ്വയംഭരണാവകാശം ആവശ്യപ്പെടുന്നത് ദേശവിരുദ്ധമാണെങ്കില്‍ തങ്ങളുടെ ആവശ്യവുമായി മുന്നോട്ടുപോവുന്നതിന്‍ അഭിമാനമുള്ളതായി ജമ്മുകശ്മീര്‍ മുന്‍ പ്രധാനമന്ത്രിയും എന്‍സി നേതവുമായ ഒമര്‍ അബ്ദുല്ല പറഞ്ഞു.
അതെസമയം ഇന്ത്യന്‍ ഭരണഘടനക്ക് കീഴില്‍ സ്വയംഭരണാധികാരം വേണമെന്ന് ആവശ്യപ്പെടുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണെങ്കില്‍ തങ്ങള്‍ രാജ്യദ്രോഹികളെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. സ്വയംഭരണാധികാരത്തിനും ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള അവകാശങ്ങള്‍ക്കുമായി തങ്ങള്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it