കശ്മീര്‍ സാധാരണ നിലയിലേക്ക്

ശ്രനഗര്‍: ദിവസങ്ങളായി സംഘര്‍ഷഭരിതമായിരുന്ന കശ്മീ ര്‍ സാധാരണനിലയിലേക്ക്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങ ള്‍ പുനസ്ഥാപിച്ചു. ഹന്ദ്വാര, കുപ്‌വാര പട്ടണങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്ച മൂന്നുമണിക്കൂര്‍ ഇളവുവരുത്തി.
വലിയ പ്രക്ഷോഭമൊന്നുമില്ലാത്ത സാഹചര്യത്തിലാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പെ ണ്‍കുട്ടി മാനഭംഗത്തിനിരയായെന്ന ആരോപണത്തെ തുടര്‍ന്ന് അക്രമാസക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നാണ് കശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന ഹന്ദ്വാരയിലും കുപ്‌വാരയിലും നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. ഇന്നലെ രാവിലെ എട്ടുമുതല്‍ 11മണിവരെയായിരുന്നു നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണം പിന്‍വലിച്ചത്. ഹന്ദ്വാരയി ല്‍ നിയന്ത്രണം പിന്‍വലിച്ച വേളയില്‍ കല്ലെറിഞ്ഞ യുവാക്കളെ പോലിസ് വിരട്ടിയോടിച്ചു.
ഹന്ദ്വാരാ, കുപ്‌വാര സംഭവങ്ങളില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മുവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it