Flash News

കശ്മീര്‍ സമരത്തിനുള്ള പിന്തുണ തുടരും : പാക് സൈനികമേധാവി



ഇസ്‌ലാമാബാദ്: കശ്മീര്‍ ജനതയുടെ സ്വയംഭരണാധികാരത്തിനായുള്ള സമരത്തിനു തുടര്‍ന്നും  പാകിസ്താന്‍ പിന്തുണ നല്‍കുമെന്ന് പാക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. കശ്മീരികളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേലില്‍ പോലും ഇന്ത്യ കൈകടത്തുന്നതായും ബജ്‌വ ആരോപിച്ചു. സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നിയന്ത്രണരേഖ സന്ദര്‍ശിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ ഇന്ത്യ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. കശ്മീര്‍ ജനങ്ങളുടെ സ്വയംഭരണ അധികാരം നേടിയെടുക്കാനായി പാകിസ്താന്‍ എല്ലാ പിന്തുണയും നല്‍കും. സ്വയംനിര്‍ണയാവകാശവും ജീവിക്കാനുള്ള അവകാശവും ഓരോ മനുഷ്യന്റെയും അവകാശമാണെന്നും ബജ്‌വ പറഞ്ഞു. ഇന്ത്യ പ്രകോപനമൊന്നുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സേനയുടെ ഏതു തരത്തിലുള്ള പ്രകോപനവും നേരിടാന്‍ പാക് സേന സുസജ്ജമാണെന്നും ബജ്‌വ പറഞ്ഞു.
Next Story

RELATED STORIES

Share it