കശ്മീര്‍: സഖ്യം തുടരുമെന്ന് പിഡിപി

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം തുടരുമെന്ന് പിഡിപി വക്താവ് മെഹ്ബൂബ് ബേഗ് അറിയിച്ചു. എന്നാ ല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിനെ തുടര്‍ന്നുള്ള ഏഴുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം കഴിഞ്ഞാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഇരു കക്ഷികളും ഉപാധികളൊന്നും നിശ്ചയിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ചനടത്തേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും അനുശോചനമറിയിക്കാനാണ് മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചതെന്നും ബേഗ് പറഞ്ഞു.പിഡിപിയുടെ നിയമസഭാ കക്ഷി നേതാവായി മെഹബൂബ യെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
Next Story

RELATED STORIES

Share it