Flash News

കശ്മീര്‍ സംഘര്‍ഷഭരിതം : 2 സൈനികര്‍ കൊല്ലപ്പെട്ടു



ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്ക് പരിക്കേറ്റു. ഉദ്ദംപൂരില്‍ നിന്നു ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്കു നേരെയാണ് ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വച്ച് സായുധരുടെ ആക്രമണമുണ്ടായത്.  അതേസമയം, പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രതിരോധ മന്ത്രാലയ  വക്താവ് അറിയിച്ചു. പാകിസ്താന്‍ ഏകപക്ഷീയമായി വെടിവയ്പ് നടത്തുകയായിരുന്നെന്നു അദ്ദേഹം പറഞ്ഞു.നേരത്തേ പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ മേഖലയില്‍ പാക് വെടിവയ്പില്‍ നാട്ടുകാരിയായ സ്ത്രീക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ പൂഞ്ച് മേഖലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. മോര്‍ട്ടാര്‍ ഷെല്ലുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യാഴാഴ്ച പാക് ഷെല്ലിങില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ജനറല്‍ റിസര്‍വ് എന്‍ജിനീയറിങ് ഫോഴ്‌സ് (ജിആര്‍ഇഎഫ്) ജീവനക്കാരന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it