Flash News

കശ്മീര്‍ വിഷയം പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയില്‍ കൊണ്ടുവരില്ല



ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി മുമ്പാകെ കൊണ്ടുവരാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ പറ്റൂ. പാകിസ്താനുമായുള്ള സകല പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചയും ഭീകരപ്രവര്‍ത്തനവും ഒന്നിച്ചുകൊണ്ടുപോവാന്‍ അനുവദിക്കില്ല. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കശ്മീര്‍ വിഷയം ലോക കോടതി മുമ്പാകെ സമര്‍പ്പിക്കും എന്ന പാകിസ്താന്‍ നിയമ ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ചുള്ള  ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Next Story

RELATED STORIES

Share it