Gulf

കശ്മീര്‍ വിഭവങ്ങളുമായി ബാര്‍ബിക്യു നാഷന്‍

കശ്മീര്‍ വിഭവങ്ങളുമായി ബാര്‍ബിക്യു നാഷന്‍
X


ദുബയ്: ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര റെസ്‌റ്റോറന്റ് ശൃംഖലയായ ബാര്‍ബെക്യൂ നേഷന്‍ 'ഗ്രില്‍ മാസ്‌റ്റേഴ്‌സ് ലൈവ്' കശ്മീര്‍ വിഭവങ്ങളുമായി അല്‍ബര്‍ഷ ബ്രാഞ്ചില്‍ അവതരിപ്പിക്കുന്നു. രാജ്യാന്തര പ്രശസ്തമായ ബാര്‍ബെക്യൂ ഇനങ്ങളാണ് ഇവിടെയുള്ളത്. ലോകമുടനീളമുള്ള ബാര്‍ബെക്യൂ ഷെഫുമാര്‍ ഇവിടെ മികച്ച വിഭവങ്ങള്‍ തയാറാക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഖിയന്‍ ഷിയനില്‍ നിന്നുള്ള ബാര്‍ബെക്യൂ വിദഗ്ധര്‍ ഇവിടെയുണ്ട്. കശ്മീരിലെ തുജ്ജ് കശ്മീരി, തബക് മആസ്, സീഖ് കബാബ് തുടങ്ങിയ ബാര്‍ബെക്യൂകളില്‍ നിന്നുള്ള മികച്ച ഇനങ്ങള്‍ ഈ മാസം 14 വരെ ഭക്ഷണ പ്രേമികള്‍ക്ക് ആസ്വദിക്കാമെന്ന് റിത മുഖര്‍ജിയും നാസര്‍ അന്റവിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അല്‍ബര്‍ഷയിലെ ലുലു മാളിനും എച്ച്.ക്യു ഫിറ്റ്‌നസിനും സമീപമാണ് നിലവില്‍ ബാര്‍ബെക്യൂ നേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.
Next Story

RELATED STORIES

Share it