കശ്മീര്‍ ലൈംഗിക അപവാദം: മുന്‍ ഡിഐജി അടക്കം 5 പേര്‍ക്ക് തടവ്

ചണ്ഡീഗഡ്: 2006ല്‍ കശ്മീരിലെ ബാലികമാരെ പീഡിപ്പിച്ച കേസില്‍ അതിര്‍ത്തി സുരക്ഷാസേനയുടെ മുന്‍ ഡിഐജി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് സിബിഐ കോടതി 10 വര്‍ഷം തടവ് വിധിച്ചു. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബിഎസ്എഫ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ സി പധി, ജമ്മുകശ്മീര്‍ മുന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് മുഹമ്മദ് അഷ്‌റഫ് മിര്‍, മക്‌സൂദ് അഹ്മദ്, ഷാബിര്‍ അഹമ്മദ് ലംഗൂ, ഷാബിര്‍ അഹമ്മദ് ലവ എന്നിവരെയാണ് ശിക്ഷിച്ചത്. കശ്മീരി ബാലികമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചിത്രീകരിച്ച രണ്ടു സിഡികള്‍ പോലിസ് കണ്ടെടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Next Story

RELATED STORIES

Share it