കശ്മീര്‍ മുഖ്യമന്ത്രിയുടെ വീടിനു മുകളില്‍ പാക് പതാക

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ ബിജ് ബെഹാറയിലെ തറവാട് വീടിനു മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മൂന്നു ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരുടെ ജന്‍മസ്ഥലമാണ് ബിജ് ബെഹാര. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു മുഫ്തി മുഹമ്മദ് സഈദിന്റെ തറവാട് വീടിനു മുകളില്‍ പതാക ഉയര്‍ത്തിയത്.
വിലാപ യാത്രയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലിസുദ്യോഗസ്ഥര്‍ വിസമ്മതിച്ചു. എന്നാല്‍ പതാക ഉയര്‍ത്തിയത് സഈദിന്റെ വീടിന്റെ മുകളിലല്ലെന്നും വീടിന്റെ പരിസരത്താണെന്നും പിഡിപി നേതാവ് വാഹിദ് പാറ അറിയിച്ചു. ഒറ്റപ്പെട്ട സംഭവം എന്നതിനപ്പുറം ഇതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. പാക് പതാക ഉയര്‍ത്തുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്ക് വലിയ പ്രചാരം കിട്ടുന്നതിനാലാണിത്-വാഹിദ് പാറ പറഞ്ഞു. അനന്ത് നാഗില്‍ തിങ്കളാഴ്ച സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയാണ് മൂന്നു ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ മരിച്ചത്.
Next Story

RELATED STORIES

Share it