കശ്മീര്‍: ബജറ്റ് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

ശ്രീനഗര്‍: 2016-17ലെ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. നിയമസഭ ചേര്‍ന്ന ഉടന്‍ വിഷയം ഉന്നയിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് നിയമസഭ അംഗീകാരം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ബജറ്റ് പാസാക്കാന്‍ ഭരണസഖ്യത്തിന് നിയമസഭയില്‍ അംഗബലമുണ്ടെന്നറിയാം. എന്നാല്‍, സഭയില്‍ ധനകാര്യമന്ത്രി പ്രസംഗിക്കുന്ന അതേ ദിവസമാണ് ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് - ഉമര്‍ പറഞ്ഞു.
ഉത്തരവിനെ കോണ്‍ഗ്രസ് അംഗങ്ങളും ചോദ്യം ചെയ്തു. ബിജെപി നേതാവ് സത്പാല്‍ ശര്‍മയും സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ബജറ്റ് നിര്‍ദേശം സഭ അംഗീകരിച്ച് പാസാക്കുന്നതുവരെ ഉത്തരവ് മരവിപ്പിക്കാന്‍ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it