Flash News

കശ്മീര്‍ പ്രശ്‌നം : ശാശ്വത പരിഹാരം കാണുമെന്ന് രാജ്‌നാഥ് സിങ്



ന്യൂഡല്‍ഹി: ഈ സര്‍ക്കാര്‍തന്നെ കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ പ്രശ്‌നം സര്‍ക്കാരിന് മുന്നില്‍ വലിയൊരു വെല്ലുവിളിയാണെന്നു സമ്മതിച്ച രാജ്‌നാഥ് കശ്മീര്‍, കശ്മീരികള്‍, കശ്മീരിയത്ത് എന്നിവ മനസ്സില്‍ കണ്ടുള്ള സുസ്ഥിര പരിഹാരമായിരിക്കും കൊണ്ടുവരുകയെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കശ്മില്‍ തുടരുന്ന കലാപം അനുവദിക്കാന്‍ ആവില്ല. കശ്മീര്‍ പ്രശ്‌നം വലിയൊരു വെല്ലുവിളിയാണ്. അതിന് രണ്ടുവഴികളില്ല. പക്ഷേ പരിഹാരം ഉണ്ടാക്കും. ബന്ധപ്പെട്ട എല്ലാവരോടും ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ തുറന്ന സമീപനമാണുള്ളത്. കശ്മിര്‍ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നു. അതിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് നീക്കമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it