കശ്മീര്‍: പ്രത്യേക പദവി താല്‍ക്കാലികമല്ല ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് താല്‍ക്കാലിക വകുപ്പല്ലെന്നു സുപ്രിംകോടതി. 2017ലെ കേസിലെ പശ്ചാത്തലത്തില്‍ ഈ വകുപ്പ് താല്‍ക്കാലികമല്ലെന്നു വിധി ഉണ്ടായിരുന്നു. അത് ശരിവച്ചാണ് വീണ്ടും കോടതിയുടെ പ്രസ്താവന. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഫയല്‍ ചെയ്ത കേസ് 2014ല്‍ സുപ്രിംകോടതി തള്ളിയിരുന്നു. അതിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ശരിവച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, ആര്‍ എഫ് നരിമാന്‍ എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്.
ഭരണഘടനയുടെ 370ാം വകുപ്പനുസരിച്ച് ജമ്മുകശ്മീരിന് നല്‍കിയത് താല്‍ക്കാലികമായ പ്രത്യേക പദവിയായിരുന്നു. 1957ല്‍ ജമ്മുവും കശ്മീരും ലയിച്ചതോടെ ഈ പദവിയും അവസാനിച്ചെന്നു കാണിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്. 2017ലെ കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി സംസ്ഥാനത്തിനു പ്രത്യേക പദവി നിലനില്‍ക്കുമെന്നു പറഞ്ഞിരുന്നു. ഈ പദവി അങ്ങനെ തന്നെ തുടരുമെന്നാണ് കഴിഞ്ഞ ദിവസത്തെ വിധിയോടെ രാജ്യത്തിന്റെ പരമോന്നത നീതിപീഠം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതായി കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. 370ാം വകുപ്പ് കശ്മീരിന്റെ പ്രാദേശിക സ്ഥിരത ഉറപ്പ് വരുത്തുന്നതോടൊപ്പം മത, സാംസ്‌കാരിക, ഭാഷാ സമന്വയത്തെ സംരക്ഷിക്കുന്നതില്‍ “വലിയ പങ്കാണ്’ വഹിക്കുന്നതെന്നും മുഫ്തി തന്റെ ട്വീറ്റില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it