Flash News

കശ്മീര്‍ പ്രതിസന്ധി : ഇന്ത്യയും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍



ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്താനുമിടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമം നടത്തിവരുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ട് തവണയും പാക് പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുഎന്‍ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗുത്തേറഷ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനം, കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം തുടങ്ങി ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കുന്ന നിരവധി വിഷയങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് യുഎന്‍ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it