കശ്മീര്‍ പ്രതിനിധിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അബ്ദുല്‍ ഗനി ഭട്ട്

ശ്രീനഗര്‍: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി ദിനേശര്‍ ശര്‍മയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് ഹുര്‍രിയത്ത് നേതാവ് അബ്ദുല്‍ ഗനി ഭട്ട്. ഇതു തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.  ശ്രീനഗറില്‍ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. തന്റെ വാതില്‍ എപ്പോഴും തുറന്നുകിടക്കും. ആര്‍ക്കു വേണമെങ്കിലും വന്നു സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദിനേശര്‍ ശര്‍മയെ മധ്യവര്‍ത്തിയാക്കുന്നതിനുള്ള കാരണം ആരാഞ്ഞപ്പോള്‍ ഉമര്‍ ഫാറൂഖുമായുള്ള ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നു ഭട്ട് പറഞ്ഞു. തന്റെ സന്നദ്ധത ശര്‍മ സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു എപ്പോള്‍ വേണമെങ്കിലും താനുമായി കാശ്മീരിലെ പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ച നടത്താമെന്നും ഭട്ട് അറിയിച്ചു. സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അനുകൂല ഫലം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചര്‍ച്ച നടത്താമെന്നതു ഭട്ടിന്റെ സ്വന്തം തീരുമാനമാണെന്നും പാര്‍ട്ടി തീരുമാനമല്ലെന്നും മറ്റു ഹുര്‍രിയത്ത് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it