കശ്മീര്‍ എംഎല്‍എ റാഷിദ് അറസ്റ്റില്‍

ശ്രീനഗര്‍: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജമ്മു-കശ്മീര്‍ സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റാഷിദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിയില്‍പ്പെട്ട 12 പേരെയും പിടികൂടിയിട്ടുണ്ട്. ഷേറെ കശ്മീര്‍ പാര്‍ക്കില്‍ നിന്നു തുടങ്ങിയ പ്രകടനം റസിഡന്‍സി റോഡില്‍ വച്ചാണ് പോലിസ് തടഞ്ഞത്. പശു, കുതിര, ആട്, പട്ടി തുടങ്ങിയ മൃഗങ്ങളെയും കൊണ്ടായിരുന്നു പ്രകടനം. കശ്മീരില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ സുരക്ഷിതര്‍ മൃഗങ്ങളാണെന്ന് പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നു.
Next Story

RELATED STORIES

Share it