Flash News

കശ്മീര്‍ : എംഎല്‍എ റാഷിദ് എന്‍ഐഎ മുമ്പാകെ ഹാജരായി



ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് വിവിധ സംഘടനകളെ സഹായിക്കാന്‍ ഫണ്ട് പിരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സ്വതന്ത്ര എംഎല്‍എ ഷെയ്ക്ക് അബ്ദുല്‍ റാഷിദ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുമ്പാകെ ഹാജരായി. ഈ കേസില്‍ എന്‍ഐഎ വിളിപ്പിക്കുന്ന ആദ്യത്തെ മുഖ്യധാരാ രാഷ്ട്രീയ നേതാവാണ് ലാന്‍ഗേറ്റ് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ റാഷിദ്. ഫയലും രേഖകളുമായിട്ടാണ് അദ്ദേഹം എന്‍ഐഎ ആസ്ഥാനത്തെത്തിയത്.തനിക്കെതിരേ മാധ്യമങ്ങളില്‍ വിചാരണ തുടങ്ങിയതില്‍ പിന്നെ, വസ്തുതകള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ സമീപിച്ചിരുന്നുവെന്ന് എന്‍ഐഎ ഓഫിസില്‍ പോവുന്നതിന് മുമ്പ് റാഷിദ് പറഞ്ഞു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it