Flash News

കശ്മീര്‍ : ഉര്‍ദുഗാന്റെ നിര്‍ദേശം സ്വാഗതം ചെയ്ത് പാകിസ്താന്‍



ഇസ്‌ലാമാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നിര്‍ദേശം സ്വാഗതം ചെയ്ത് പാകിസ്താന്‍. പാക് വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. മേഖലയിലെ പ്രശ്‌ന പരിഹാരത്തിനും സമാധാനം ഉറപ്പ് വരുത്തുന്നതിനും ബഹുമുഖ സംഭാഷണം വേണം. കശ്മീര്‍ പ്രശ്‌നത്തില്‍ തങ്ങള്‍ക്കു ഭാഗഭാക്കാവാന്‍ കഴിയുമെന്നായിരുന്നു ഉര്‍ദുഗാന്റെ നിലപാട്. ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി തുര്‍ക്കിയില്‍ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ നിലപാട് വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it