കശ്മീര്‍ അവിഭാജ്യഘടകമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീരിനെച്ചൊല്ലിയുള്ള പാകിസ്താന്റെ അവകാശങ്ങള്‍ പൊള്ളയാണെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. യുഎന്‍ ജനറല്‍ അസംബ്ലി പ്ലീനറി സെഷനിലാണ് കശ്മീരിനെച്ചൊല്ലിയുള്ള പാകിസ്താന്റെ വാദങ്ങളെ ഇന്ത്യ ശക്തമായി ഖണ്ഡിച്ചത്.യുഎന്നിലെ പാകിസ്താന്‍ അംബാസഡര്‍ മലീഹാ ലോധിയാണ് കശ്മീര്‍പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരുരാഷ്ട്രങ്ങളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.

മേഖലയില്‍ അനാവശ്യമായ സൈനിക വിന്യാസം ഇന്ത്യ നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയ പാകിസ്താന്‍ നാളുകളായി നിലനില്‍ക്കുന്ന കശ്മീര്‍പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ചകളെ ബാധിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയെ അറിയിച്ചു. എന്നാല്‍, കശ്മീരിനുമേലുള്ള പാകിസ്താന്റെ അവകാശവാദം ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നു ഇന്ത്യന്‍ അംബാസഡര്‍ അഭിഷേക് സിങ് പറഞ്ഞു. നിരന്തരം സംഘര്‍ഷമുണ്ടാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സാധാരണക്കാരായ ഇന്ത്യന്‍ പൗരന്‍മാര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it