കശ്മീരി കുടിയേറ്റക്കാര്‍ക്ക് ജോലിയും വീടും

ന്യൂഡല്‍ഹി: കശ്മീരി കുടിയേറ്റക്കാരില്‍ 3000 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും 6000 പേര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളും അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഈ മാസം ഏഴിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 80.08 കോടി രൂപയുടെ കശ്മീര്‍ പാക്കേജിന്റെ ഭാഗമായാണ് തീരുമാനം. ജമ്മുവിലെ പര്‍വതപ്രദേശത്തു നിന്നു കുടിയിറക്കിയവര്‍ക്കു സാമ്പത്തിക സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാരില്‍ 3000 അധിക തസ്തികയില്‍ ജോലി നല്‍കുന്നത്.
Next Story

RELATED STORIES

Share it