കശ്മീരില്‍ 40ഓളം ബാങ്ക് ശാഖകളില്‍ പണമിടപാട് നിര്‍ത്തലാക്കി
BY midhuna mi.ptk7 May 2017 4:11 AM GMT
midhuna mi.ptk7 May 2017 4:11 AM GMT
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ 40ഓളം ബാങ്ക് ശാഖകളില്‍ പണമിടപാടുകള്‍ നിര്‍ത്തലാക്കി. ബാങ്കുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. തെക്കന്‍ കശ്മീരിലെ പ്രശ്ന ബാധിത പ്രദേശങ്ങളായ പുല്‍വാമ, ഷോപിയാന്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജമ്മു കശ്മീര്‍ ബാങ്ക്, ഇലക്വായി ദെഹത്തി ബാങ്ക്് എന്നിവയുടെ ശാഖകളിലെ പണമിടപാടുകളാണ് നിര്‍ത്തിവച്ചത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും അതിനാല്‍, പണവിതരണം നിര്‍ത്തിവയ്ക്കണമെന്നുമുള്ള സുരക്ഷാ ഏജന്‍സികളുടെ ഉപദേശപ്രകാരമാണ് നടപടി. മറ്റെല്ലാ ബാങ്ക് പ്രവര്‍ത്തനങ്ങളും എടിഎം സേവനങ്ങളും ഈ പ്രദേശങ്ങളില്‍ ലഭ്യമായിരിക്കുമെന്ന് ജമ്മു കശ്മീര്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. പണമിടപാടുകള്‍ നിര്‍ത്തിവച്ചത് താല്‍ക്കാലികമാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും സ്വത്തുവകകള്‍ക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്നതോടെ പ്രവത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക, പണം വഹിക്കുന്ന വാഹനങ്ങള്‍ ബുള്ളറ്റ് പ്രൂഫ് ആക്കുക തുടങ്ങിയ സുരക്ഷാ നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിന് ജമ്മു കശ്മീര്‍ ബാങ്കിന്റെ പണം കൊണ്ടുപോവുന്ന വാനിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു ബാങ്ക് ജീവനക്കാരും അഞ്ചു പോലിസുകാരും കൊല്ലപ്പെട്ടിരുന്നു. ധനമന്ത്രി ഹസീബ് ദോബുവിന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തില്‍ സുരക്ഷാ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ചികില്‍സയ്ക്ക് 16 കോടി; ലക്ഷദ്വീപിന്റെ ഇശാല് മറിയത്തിനും വേണം...
5 July 2021 6:11 PM GMTഅബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം...
3 Jun 2021 7:35 AM GMTപരിശ്രമിക്കൂ.. വിജയം ഉറപ്പാണ്...
2 March 2021 2:42 AM GMTഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ...
26 Jan 2021 8:08 AM GMT' പ്രതിസന്ധിയുടെ വെയിലില്‍ നിന്നാണ് വര്‍ണങ്ങള്‍ രൂപപ്പെടുന്നത് ':...
19 Dec 2020 8:29 AM GMTമൊയ്തു കിഴിശ്ശേരി: ലോകത്തിനപ്പുറം തേടിപ്പോയ സഞ്ചാരി
10 Oct 2020 7:19 AM GMT