കശ്മീരില്‍ വെടിവയ്പ്; രണ്ടുപേര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ കാകപുര മേഖലയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഡാനിഷ്, ഷഹിസ്ത എന്നിവരാണു മരിച്ചത്. പുല്‍വാമ ജില്ലയിലെ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച ജനങ്ങള്‍ക്കുനേരെയാണു വെടിവയ്പുണ്ടായത്. മൂന്നുപേര്‍ക്കു പരിക്കേറ്റു. ജനക്കൂട്ടം കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it