കശ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം; 150ഓളം സ്‌കൂളുകള്‍ അടച്ചു

ജമ്മു: അന്തരാഷ്ട്ര അതിര്‍ത്തിയില്‍  വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം.  ജമ്മുകശ്മീരിലെ അര്‍നിയ മേഖലയിലെ വിവിധ സ്ഥലങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍  മോട്ടോര്‍ഷെല്ലാക്രമണം നടത്തിയതായി ബിഎസ്എഫ് അറിയിച്ചു. തുടര്‍ന്നു ബിഎസ്എഫും തിരിച്ചടിച്ചു. ജമ്മുവിലെ അര്‍നിയ സെക്റ്ററില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബിഎസ്എഫ് പറഞ്ഞു. വെടിവയ്പിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
അന്തരാഷ്ട്ര അതിര്‍ത്തിയി ല്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമേ അടച്ചിട്ട സ്‌കൂളുകള്‍ക്കുള്ളൂ. ജമ്മു, സാംബ, കഠ്‌വ തുടങ്ങിയ മേഖലയിലെ സ്‌കൂളുകളാണ് അടച്ചിട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മേഖലയി ല്‍ 150ഓളം സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അതിര്‍ത്തി മേഖലയിലെ സംഭവവികാസങ്ങള്‍ വളരെ പ്രക്ഷുബ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.   മൂന്ന് അതിര്‍ത്തി കാവല്‍പ്പുരയ്ക്ക് നേരെയാണ് പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തത്. ഷെല്ലാക്രമണത്തില്‍ ആ ര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഈ മാസം 15ന് നടന്ന വെടിവയ്പില്‍ ബിഎസ്എഫിന് രണ്ട് ജവാന്‍മാരെ നഷ്ടമായിരുന്നു. നാലു പ്രദേശവാസികള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംബാ ജില്ലയിലെ രാംഗാര്‍ഗ് മേഖലയില്‍ നാരായണ്‍പൂര്‍ പ്രദേശത്ത് കഴിഞ്ഞ രാത്രി പാകിസ്താന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. വെടിനിര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ബിഎസ്എഫിനോട് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ പാകിസ്താന്‍ ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിഎസ്എഫ് പുറത്തിറക്കിയിരുന്നു.  പ്രകോപനമൊന്നുമില്ലാതെ പാകിസ്താന്‍ വെടിവയ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് ബിഎസ്എഫ് പറഞ്ഞു. അതേസമയം, ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ പോലിസ് കാവല്‍പ്പുരയ്ക്ക് നേരെ സായുധര്‍ വെടിവയ്പു നടത്തിയതായി പോലിസ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. പുല്‍വാമയിലെ താഹബ് പ്രദേശത്തെ സയിദ്‌പോരയിലെ കാവല്‍പ്പുരയ്ക്കു നേരെയാണ് വെടിവയ്പ് ഉണ്ടായത്. പോലിസ് ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്ത് നിന്നു സായുധര്‍ രക്ഷപ്പെട്ടു. പോലിസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണു സായുധര്‍ ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it