Flash News

കശ്മീരില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പാലം വരുന്നു



കത്ര: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പാലത്തിന്റെ നിര്‍മാണം ജമ്മു കശ്മീരില്‍ പുരോഗമിക്കുന്നു. ചിനാബ് നദിക്ക് 359 മീറ്റര്‍ മുകളിലായി 1.315 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാലം നിര്‍മിക്കുന്നത് സ്റ്റീല്‍ ഉപയോഗിച്ചാണ്. ഫിന്‍ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.  പാലം പണി പൂര്‍ത്തിയായാല്‍ ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുല്ല സെക്ഷനില്‍പെട്ട കത്ര-ബനിഹല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ സാധിക്കും. അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമായതിനാല്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് വന്‍സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്. 12,000 കോടി രൂപ ചെലവ് വരുന്ന പാലം പണിയുന്നത് 1,400ഓളം തൊഴിലാളികളാണ്. 2019 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍ണായക സമയങ്ങളില്‍ യാത്രക്കാരെയും തീവണ്ടിയെയും സംരക്ഷിക്കാനായി ഓണ്‍ലൈന്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും രൂപരേഖയില്‍ നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it