Flash News

കശ്മീരില്‍ ലശ്കര്‍ പദ്ധതി തകര്‍ത്തു ; 7 പേര്‍ അറസ്റ്റില്‍



ജമ്മു: ചിനാബ് താഴ്‌വരയില്‍ ആക്രമണ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ലശ്കറെ ത്വയ്യിബയുടെ പദ്ധതി തകര്‍ത്തെന്ന് ജമ്മു കശ്മീര്‍ പോലിസ്. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലിസ് ഓഫിസറും മുന്‍ സൈനിക ഉദ്യോഗസ്ഥനും അടങ്ങുന്ന ഏഴംഗ ലശ്കര്‍ സംഘത്തെ അറസ്റ്റ് ചെയ്തു. ദോഡയിലെ പോലിസ് താവളത്തിലെ ആക്രമണത്തിനു ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ജമ്മു മേഖലയിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ഡി എസ് ജംപാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. രഹസ്യാന്വേഷണ റിപോര്‍ട്ടുകളെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആദ്യം ചിലരെ പിടികൂടി. തുടര്‍ന്ന് ടാന്റ നിവാസിയായ അബ്ദുല്ല എന്ന അബ്ദുല്‍ റാഷിദ് ഹര്‍ഗയെ പിടികൂടി. ലശ്കറെ ത്വയ്യിബയില്‍ 2001 മുതല്‍ 2008 വരെ റാഷിദ് സജീവമായിരുന്നു. 2013ല്‍ അറസ്റ്റ് ചെയ്ത ഇയാളെ 2016ല്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്നും ഐജി വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ മറ്റു നാലു പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് എകെ 47 തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തുവെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it