കശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി മരവിപ്പിച്ചു

മുഹമ്മദ്  സാബിത്

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ നിലവിലുള്ള ബീഫ് നിരോധനനിയമം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി മരവിപ്പിച്ചു. ജമ്മു-കശ്മീര്‍ ഹൈക്കോടതിയുടെ ജമ്മുവിലെയും ശ്രീനഗറിലെയും ബെഞ്ചുകള്‍ വിഷയവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് സുപ്രിംകോടതി ഇടപെടല്‍ ഉണ്ടായത്.

ജമ്മു-കശ്മീരില്‍ പ്രാബല്യത്തിലുള്ള രണ്‍ബീര്‍ പീനല്‍കോഡില്‍ കന്നുകാലികളെ കൊല്ലുന്നതും ഇറച്ചി കൈവശംവയ്ക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന 298 (എ), 298 (ബി) വകുപ്പുകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന ജമ്മു ബെഞ്ചിന്റെ ഉത്തരവാണ് രണ്ടു മാസത്തേക്ക് സുപ്രിംകോടതി മരവിപ്പത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കാന്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസിനോട് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ വ്യത്യസ്ത ബെഞ്ചുകളുടെ വൈരുധ്യം നിറഞ്ഞ വിധികള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it