Flash News

കശ്മീരില്‍ കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കശ്മീരില്‍ കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X


ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയമസഭ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിര്‍മല്‍ സിങ് രാജിവച്ചതിനെത്തുടര്‍ന്നാണ് കവിന്ദര്‍ ഗുപ്ത സ്ഥാനമേറ്റത്. അദ്ദേഹത്തെ കൂടാതെ ബിജെപിയില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ, കഠ് വ എംഎല്‍എ രാജീവ് ജത്‌റോത്യ, സാംബ എംഎല്‍എ ദേവീന്ദര്‍ കുമാര്‍ മന്യാല്‍ എന്നിവരും പിഡിപിയില്‍ നിന്ന് പുല്‍വാമ എംഎല്‍എ മുഹമ്മദ് ഖാലി ബന്ദ്, സോന്‍വാര്‍ എംഎല്‍എ മുഹമ്മദ് അഷറഫ് മിര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.ദോഡ ശക്തി രാജിലെ ബിജെപി എംഎല്‍എ ശക്തി പരിഹാര്‍ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ ഗതാഗത സഹമന്ത്രി സുനില്‍ ശര്‍മയെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 12 മണിയോടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യവാചകം ചൊല്ലിക്കൊടുത്തു.
കഠ് വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിന് നേരത്തെ രണ്ട് ബി.ജെ.പി എം.പിമാര്‍ രാജവച്ചിരുന്നു. വനംമന്ത്രി ലാല്‍ സിങ്, വ്യവസായമന്ത്രി ചന്ദര്‍ പ്രകാശ് എന്നിവരാണ് രാജിവച്ചത്.
Next Story

RELATED STORIES

Share it