Flash News

കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്ക് നേരെ വെടിവയ്പ്; മൂന്നു മരണം

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു സാധാരണക്കാര്‍ മരിച്ചു. അന്ദലീബ് (16), ശക്കീര്‍ അഹ്മദ് (22), ഇര്‍ഷാദ് മജീദ് (20) എന്നിവരാണ് മരിച്ചത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാം പ്രദേശത്ത് പട്രോളിങിനെത്തിയ സൈനികര്‍ക്കു നേരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് സൈന്യം ഇവര്‍ക്കു നേരെ വെടിവച്ചു. മരിച്ചവര്‍ കുല്‍ഗാമിലെ ഹവൂര സ്വദേശികളാണ്. 10ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റതായി റിപോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളിലെ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it