കശ്മീരില്‍ ഏറ്റുമുട്ടല്‍: ജവാനടക്കം ആറു പേര് മരിച്ചു
BY Sumeera SMR28 May 2016 4:31 AM GMT
Sumeera SMR28 May 2016 4:31 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് അക്രമികളും ഒരു ജവാനും കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ രണ്ടു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് നാല് നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് നേതൃത്വം നല്കിയ ഹവില്‍ദാര്‍ ഹാങ്പന്ത് ദാദ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ട അക്രമികളുടെ പക്കല്‍ നിന്ന് 4 എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ബാരാമുള്ള ജില്ലയില്‍ തങ്മാര്‍ഗ് പ്രദേശത്ത് സായുധ സേനയും അക്രമിസംഘവുമായി നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. പത്താന് സ്വദേശി മിഹ്റാജ് അഹ്മദ് ഭട്ട്, സോപോര്‍ സ്വദേശി ആദില്‍ അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT