കശ്മീരില്‍ ഏറ്റുമുട്ടല്‍: ജയ്ശെ മുഹമ്മദ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
BY Sumeera SMR25 May 2016 3:27 AM GMT
Sumeera SMR25 May 2016 3:27 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഹാരാജാ ബസാര്‍ പ്രദേശത്ത് മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ജയ്ശെ മുഹമ്മദ് പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാസേന അറിയിച്ചു.
മേഖലയില്‍ സായുധസംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഇരുവരും വെടിയുതിര്‍ക്കുകയായിരുന്നുവെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനും ജമാഅത്തുല്‍ മുജാഹിദീന്‍ കമാന്‍ഡറുമായ സൈഫുല്ലയാണെന്നു തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.
തിങ്കളാഴ്ച ശ്രീനഗറിലെ സാദിബാലിലും പരിംപുരഹൈദര്പുര ബൈപാസിലുമുണ്ടായ ആക്രമണത്തില്‍ മൂന്നു പോലിസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവര്‍ക്കും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT