കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികരടക്കം ഏഴു മരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും അഞ്ചു സായുധസംഘാംഗങ്ങളും മരിച്ചു. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്കിബാര്‍ മര്‍സാരി ഗ്രാമത്തിലെ ഒരു വീട്ടില്‍ സായുധസംഘം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലിസും തിരച്ചില്‍ ആരംഭിച്ചത്. വീടിനടുത്തെത്തിയ സുരക്ഷാസൈന്യത്തിനു നേരെ സായുധസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യം തിരിച്ചടിച്ചു. സൈനിക നടപടി തുടരുകയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it